പാലക്കാട് : മതേതരവിശ്വാസികളില്‍ മത വൈര്യവും പരസ്പര വിധ്വേഷവും ജനിപ്പിക്കുന്ന നിഗൂഡതകള്‍ സൃഷ്ടിക്കുകയാണെ സംഘ് പരിവാര്‍ നടത്തുന്നതെന്ന് വികെ ശ്രീകണ്ഠന്‍ എംപി പ്രസ്താവിച്ചു. മതം മാറി 32000 പേര്‍ സിറിയയിലേക്ക് പോയെന്ന കേരളത്തിനെതിരെയുള്ള പ്രചരണത്തിനെതിരെ തെളിവ് സമര്‍പ്പിക്കുന്നവര്‍ക്ക് മുസ്ലിം യൂത്ത് ലീഗ് ഒരു കോടി ഇനാം നല്‍കുന്ന പരിപാടി പാലക്കാട് കോട്ട മൈതാനിയില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഒരുക്കിയ തെളിവ് ശേഖരണ കൌണ്ടര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീകണ്ഠന്‍ എംപി.
കേരള സ്റ്റോറിയിലെ വിവാദ പരാമര്‍ശം അപകടപെടുത്തും വിധമുളളതും സമൂഹത്തില്‍ വിഷവിത്തുകള്‍ പാകുന്നതാണ്. ഒരു കാലത്തും ആര്‍ക്കും ധൈര്യപെടാത്ത വിധം കേരളത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുകയാണ് ഇത് കൊണ്ട് സംഭവിക്കുക .കേരള സ്റ്റോറിക്ക് പിറകില്‍ കേരളത്തെ ഗൂഡമായി ഉറ്റുനോക്കുന്ന വര്‍ഗീയവാദികളാണെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.ഭാവിയില്‍ കേരളത്തെ വര്‍ഗീയ ചേരിതിരിവിന്റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യം.സിനിമയെ സിനിമയായികണ്ടാല്‍ മതിയല്ലോ എന്നാണ് സി പി എം സെക്രട്ടറി പറയുന്നത്.ഭീതിജനകമായ സാഹചര്യം സൃഷ്ട്ടിക്കുന്ന സിനിമകളെ ആവിഷ്‌ക്കാര സ്വാതന്ത്രമായി കാണാന്‍ കഴിയില്ല. മതേതരവാദികള്‍ എതിര്‍പ്പും ആശങ്കയും പ്രകടിപ്പിച്ചിരിക്കുന്നു.മതേതരമനസ്സില്‍ വിഷവിത്തിറക്കാന്‍ അനുവദിക്കില്ല. സിനിമ പ്രദര്‍ശനം അനുവദിക്കിന്‍ പാടില്ല. കേരളത്തില്‍ സര്‍ക്കാര്‍ പ്രദര്‍ശന അനുമതി നല്‍കരുതെന്നും ശ്രീകണ്ഠന്‍ ആവശ്യപെട്ടു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി എം മുസ്തഫ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം പ്രസിഡണ്ട് മരക്കാര്‍ മാരായമംഗലം മുഖ്യപ്രഭാഷണം നടത്തി. ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എം എം ഹമീദ് , യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് നാലകത്ത്, ട്രഷറര്‍ നൗഷാദ് വള്ളപ്പാടം പ്രസംഗിച്ചു . രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെ നടന്ന തെളിവ് ശേഖരണ സമരത്തിന്റെ സമാപനം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.സമരത്തിന് ജില്ലാ ഭാരവാഹികളായ മാടല മുഹമ്മദലി,ഇഖ്ബാല്‍ ദുറാണി,,കെഎം മുജീബ്ദ്ധീന്‍, റഷീദ് കൈപ്പുറം,ഉനൈസ് മാരായ മംഗലം, അബ്ബാസ് ഹാജി, അഡ്വക്കേറ്റ് നൗഫല്‍ കളത്തില്‍, കെഎം ഷിബു,ഹംസ കെ യു , ,എ എം സലീം ,mh മുജീബ്, thഇഖ്ബാല്‍.സാദിക്ക് മണ്ണൂര്‍,, മുസ്താഖ്, dr. സൈനുല്‍ ആബിദ്, ak ഹനീഫകൊപ്പം,സറഫു ചങ്ങാലീരി,അയൂബ്, ഷമീര്‍ പാലക്കാട്, നിസാര്‍ അസീസ്, കുഞ്ഞയമു കോട്ടപാടം, ഇഖ്ബാല്‍ പുതുനഗരം, പട്ടാമ്പി,അമീര്‍,കാദര്‍ പൊന്നംകോട്, റിയാസ് ആട്ടുകണ്ടത്തില്‍,യൂ. ടി, താഹിര്‍,സുലൈമാന്‍ ആലത്തൂര്‍ ഉണ്ണീന്‍ വാപ്പു,, എന്നിവര്‍ നേതൃത്വം നല്‍കി.