X

വഖ്ഫ് ബോര്‍ഡ് ലോണ്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: മെഡിസിന്‍, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ മുസ്‌ലിം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളില്‍ നിന്നും കേരള സ്‌റ്റേറ്റ് വഖ്ഫ് ബോര്‍ഡ് നല്‍കുന്ന പലിശരഹിത ലോണ്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. 2018 – 19 അധ്യയന വര്‍ഷത്തേക്കുള്ള അലോട്ട്‌മെന്റ് പ്രകാരം ഒന്നാം വര്‍ഷം കോഴ്‌സിന് ചേര്‍ന്നിട്ടുള്ളവര്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളു. എം.ബി.ബി.എസ്, ബി.ടെക്, ബി.ടെക് ലാറ്ററല്‍, ബി.ഡി.എസ്, ബി.വി.എസ്.സി, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, ബി. ഫാം, ഡി. ഫാം, എം.ഫാം, ഫാം ഡി, ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി അഗ്രികള്‍ച്ചര്‍, ബി.എസ്.സി എം.എല്‍.റ്റി, ബി.യു.എം.എസ് (യുനാനി മെഡിസിന്‍), എം.ബി.എ, ബി.സി.എ, എം.സി.എ ഫാഷന്‍ ടെക്‌നോളജി (എന്‍.ഐ.എഫ്.റ്റി), ഡിഗ്രി ഇന്‍ ട്രാവല്‍ ആന്റ് ടൂറിസം, എം.എസ്.ഡബ്ല്യു, എല്‍.എല്‍.ബി, ബി.എസ്.സി (സൈബര്‍ ഫോറന്‍സിക്), ബി.പി.റ്റി, ബി.എസ്.സി (റോഡിയോളജി) എന്നീ കോഴ്‌സുകളില്‍ 100 പേര്‍ക്കാണ് ഈ വര്‍ഷം ലോണ്‍ അനുവദിക്കുക. മുന്‍ പരീക്ഷയില്‍ 75% മാര്‍ക്കോ അല്ലെങ്കില്‍ തത്തുല്യമായ ഗ്രേഡോ ലഭിച്ചിരിക്കണം. അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ താഴെയായിരിക്കണം. www.keralastatewakfboard.in എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ 2018 ഒക്‌ടോബര്‍ 31 ന് അഡ്മിനിസ്‌ട്രേറ്റീവ് കം അക്കൗണ്ട്‌സ് ഓഫീസര്‍, കേരള സ്‌റ്റേറ്റ് വഖ്ഫ് ബോര്‍ഡ്, അന്താരാഷ്ട്ര സ്‌റ്റേഡിയത്തിനു സമീപം, വി.ഐ.പി റോഡ്, കലൂര്‍ 682 017 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്.

chandrika: