X

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ സര്‍ക്കുലര്‍

Palakkad: RSS chief Mohan Bhagwat unfurling the national flag at a school on the occasion of 71st Independence Day in Palakkad on Tuesday. PTI Photo (PTI8_15_2017_000204B)

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ സ്‌കൂളുകളില്‍ സര്‍ക്കാര്‍ മേധാവികള്‍ മാത്രമേ പതാക ഉയര്‍ത്താവൂവെന്ന സര്‍ക്കുലറുമായി സര്‍ക്കാര്‍. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് പതാക ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിനിടെയാണ് സര്‍ക്കുലര്‍ പുറത്തുവന്നിരിക്കുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലുമെല്ലാം റിപ്ലബിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വാസ് സിന്‍ഹ പുറപ്പെടുവിച്ച സര്‍ക്കുലറിലുള്ളത്. ത്രിതല പഞ്ചായത്തുകള്‍, സംസ്ഥാനങ്ങള്‍ എന്നിവയെല്ലാം പതാക ഉയര്‍ത്തേണ്ടതെങ്ങനെ എന്ന നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്. സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ സ്‌കൂള്‍ മേധാവികള്‍ മാത്രമേ പതാക ഉയര്‍ത്താന്‍ പാടുള്ളു. പതാക ഉയര്‍ത്തുന്ന സമയത്ത് നിര്‍ബന്ധമായും ദേശീയഗാനാലാപനം ഉണ്ടായിരിക്കണമെന്നും സര്‍ക്കറിലുണ്ട്.

കഴിഞ്ഞ സ്വാതന്ത്ര ദിനത്തില്‍ ആര്‍.എസ്.എസക് മേധാവി പാലക്കാട ്പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പബ്ലിക് ദിനത്തിലും പാലക്കാട്ട് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തുമെന്ന പ്രഖ്യാപനം ആര്‍.എസ്.എസ് നടത്തിയത്.

 

chandrika: