ചിക്കു കൊട്ടാരം
സ്മാര്‍ട്ട്‌ഫോണുകളിടെ കാലത്ത് സ്മ്യൂള്‍ ആപ്പിനെ കുറിച്ചറിയാത്ത പാട്ടാസ്വാദകര്‍ വിരളമായിരിക്കും. സംഗീത വാസന പുറത്തകാട്ടാന്‍ മടിച്ച് കുളിമുറിയിലും അല്ലാതെയും മൂളിപാടിയവരെ ഗായികാ ഗായകന്മാരാക്കി സ്മ്യൂള്‍ ആപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയ എന്ന പോലെ തരംഗമായിരുക്കയാണ്. ആന്‍ഡ്രോയിഡ് ഫോണുകളിലും ഐ ഫോണുകളിലും ഒരേപോലെ റേറ്റിങ് നേടിയ സ്മ്യൂള്‍ ആപ്പ് പാട്ടാസ്വാദകര്‍ വലിയ ശൃഖലയാണ് തുറന്നിട്ടിരിക്കുന്നത്.
ഫെയ്‌സ്ബുക്കിലും മറ്റു സമൂഹ്യമാധ്യമങ്ങിലുമായി സ്മ്യൂള്‍ യൂസേഴ്‌സ് ലോകത്താകമാനമായി നിരവധി ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. കേരളത്തിലെ സ്മ്യൂള്‍ ഗ്രൂപ്പില്‍ നിലവില്‍ രണ്ട് ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. ആപ്പ് ഉപയോഗിച്ച് സ്വന്തം മുറിയിലിരുന്ന് തന്നെ ഇഷ്ടപെട്ടവര്‍ക്കൊപ്പം പാട്ട് പാടി പല മൂളിപ്പാട്ടുകാരും സെലിബ്രിറ്റി ആയി മാറിയിരിക്കെ, ബന്ധപ്പെട്ടവര്‍ സ്മ്യൂള്‍ ഗായകരുടെ ഒരു കൂട്ടായ്മക്കായി ഒരുങ്ങി കഴിഞ്ഞു.
സ്മ്യൂള്‍ ആപ്പിലൂടെ പാടി പരിചയപ്പെട്ട പാട്ടുകാരുടേയും പാട്ടാസ്വാദരുടേയും കൂട്ടായ്മയായ ‘സ്മ്യൂള്‍ തരംഗ്’ ആണ് പരിപാടി നടത്തുന്നത്. ”സ്മ്യൂള്‍ തരംഗ് 2കെ17”എന്ന പേരില്‍ വണ്‍ഡെ പരിപാടിയാണ് ബന്ധപ്പെട്ടവര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂലൈ 23ന് കൊച്ചി വൈറ്റിലയിലെ ഹോട്ടല്‍ ഗോള്‍ഡ് സൂക്കില്‍ വെച്ച് നടക്കുന്ന പരിപാടില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. 250 തോളം വരുന്ന അംഗങ്ങളുടെ കൂട്ടായ്മയാണ് ആദ്യഘട്ട പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് കമ്മിറ്റി ഭാരവാഹി, എഞ്ചിനീയര്‍ ഷമീര്‍ അലി പറഞ്ഞു. കൂട്ടായ്മക്ക് സ്മ്യൂള്‍ ആപ്പിന്റെ ഔദ്യോഗിക പിന്തുണ അറിയിച്ചിട്ടുണ്ട്.
രാവിലെ 9.30ന് ആരംഭിക്കുന്ന ഏകദിന കൂട്ടായ്മയില്‍ അംഗങ്ങളുടെ സംഗീത ആലാപനം, കലാപരിപാടികള്‍ തുടങ്ങിയവയാണ് നടക്കുക. പരിപാടില്‍ കമ്മിറ്റി വിപുലീകരണവും കൂട്ടായ്മയുടെ തുടര്‍ പ്രവര്‍ത്തനങ്ങളും ചര്‍്ച്ച ചെയ്യും.