തിരുവനന്തപുരം: കേരളത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുറക്കുന്നതു സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും. ഈ രണ്ട് ക്ലാസുകളിലെ പരീക്ഷാ നടത്തിപ്പിലും ഇന്ന് തീരുമാനമുണ്ടാകും.
സ്‌കൂള്‍ തുറക്കലും പരീക്ഷാ നടത്തിപ്പും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.
ജനുവരിയോടെ അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളെ വെച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് നടത്താനാണ് നീക്കം. ഇന്ന് മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അന്‍പത് ശതമാനം അധ്യാപകരോട് സ്‌കൂളിലേക്കെത്താന്‍ വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ചില്‍ നടത്താനും ആലോചനയുണ്ട്.