ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ ഗസല്‍ വേദിയില്‍ തിളങ്ങിയത് അയല്‍ക്കാരും കളിക്കൂട്ടുകാരുമായ രണ്ടു പേര്‍. ആലപ്പുഴ ലജ്‌നത്ത് വാര്‍ഡിലെ അസ്‌നയും അസ്മിയുമാണ് യഥാക്രമം ഹൈസ്‌കൂള്‍-എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ മികച്ച പ്രകടനത്തോടെ എ ഗ്രേഡ് നേടിയത്.
ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് എച്ച്..എസ്.എസിലെ ഒമ്പതാം ക്ലാസുകാരിയായ അസ്‌ന.എസ്.ടി ദില്‍കീബാത് ലബോകര്‍ എന്ന ഹബീബ് ജാലിയുടെ വരികള്‍ ആലപിച്ചാണ് സദസിനെ കയ്യിലെടുത്തത്. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അസ്മി ഗുലാം അലിയുടെ ചുപ്‌കേ ചുപ്‌കേ രാത്ദിന്‍ എന്ന് തുടങ്ങുന്ന വരികളാണ് പാടിയത്. പി.എസ്.സിയില്‍ സെക്ഷന്‍ ഓഫീസറായ സ്വലാഹുദ്ദീന്റെയും അധ്യാപികയായ ടിനുവിന്റെയും മകളാണ് അസ്‌നി.
ലളിതഗാനം, സംഘഗാനം എന്നിവയിലും അസ്‌നക്ക് എ ഗ്രേഡുണ്ട്. മുന്‍ നഗരസഭ കൗണ്‍സിലറും (മുസ്‌ലിംലീഗ്) ലജ്‌നത്ത് സ്‌കൂള്‍ അധ്യാപികയുമായ ഹസീന അമാനിന്‍െയും റെയില്‍വേയില്‍ ലോക്കോ പൈലറ്റായ അന്‍വര്‍ ഹുസൈന്റെയും മകളാണ് അസ്മി.