X

മികവ് സംസ്ഥാന പുരസ്‌കാരം വള്ളിക്കാപ്പറ്റ കേരള അന്ധവിദ്യാലയത്തിന്

പി.റഊഫ് കുട്ടിലങ്ങാടി

മലപ്പുറം: മികച്ച അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള എസ് സി ആര്‍ ടി യു ടെ 2019-20 വര്‍ഷത്തെ മികവ് സംസ്ഥാന പുരസ്‌കാരം മലപ്പുറം വള്ളിക്കാപ്പറ്റ കേരള അന്ധവിദ്യാലയത്തിന് ലഭിച്ചു. സ്‌കൂളില്‍ ഒരുക്കിയ ‘നാമ്പ് സ്പര്‍ശ ഗന്ധോദ്യാനത്തിനാണ് അവാര്‍ഡ്. മികവ് പുരസ്‌കാരം നേടിയ ഏക സവിശേഷ വിദ്യാലയമാണ് കേരള അന്ധവിദ്യാലയം.

കാഴ്ച പരിമിതി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചുറ്റുപാടിനെ അറിഞ്ഞു പഠിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഈ ഉദ്യാനം തുടങ്ങിയത്. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ പഠിക്കാനുള്ള ചെടികള്‍ ഉള്‍പ്പെടുത്തിയാണ് ഉദ്യാനം തയ്യാറാക്കിയത്.ഗന്ധോദ്യാനം, ഔഷധോദ്യാനം, ശലഭോദ്യാനം, ആവാസവ്യവസ്ഥ, മലനിരകള്‍, അണക്കെട്ട്, വെള്ളച്ചാട്ടം, പുഴ, പീഠഭൂമി, അഗ്‌നിപര്‍വ്വതം എന്നിവ ഉള്‍പ്പെട്ട ജിയോ ലാബ്, ബധിരാന്ധവിദ്യാര്‍ത്ഥികള്‍ക്കായുള്ള രൂക്ഷഗന്ധമുള്ള ചെടികള്‍ എന്നിവ ഉള്‍പ്പെട്ടതാണ് മനോഹരമായ ഈ ഉദ്യാനം. കാഴ്ച പരിമിതര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ നടപ്പാതകള്‍ ഇതിന്റെ മറ്റൊരു സവിശേഷതയാണ്.ഇന്ത്യയിലെ സവിശേഷ വിദ്യാലയങ്ങളില്‍ ഇത്തരം പാര്‍ക്ക് സ്ഥാപിച്ചത് ഈ വിദ്യാലയത്തില്‍ മാത്രമാണ്.

തിരുവനന്തപുരം എസ് സി ഇ ആര്‍ ടി യില്‍ നടന്ന ചടങ്ങില്‍ അന്ധവിദ്യാലയം അധ്യാപകരായ പി.രമ്യ, എ. കെ നാസര്‍ എന്നിവര്‍ അവതരണം നടത്തി.ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍. ബിന്ദു സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്തു.പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ. ജീവന്‍ ബാബു. ഐ എ എസ്, എസ്. സി. ഇ. ആര്‍. ടി ഡയറക്ടര്‍ ഡോ: ജെ. പ്രസാദ്, കൈറ്റ് സി. ഇ. ഒ .അന്‍വര്‍ സാദത്ത്, സീമാറ്റ് ഡയറക്ടര്‍ ഡോ: എം.എ. ലാല്‍, എസ് ഐ. ഇ. ടി. ഡയറക്ടര്‍ ബാബുരാജ്, കരിക്കുലം മേധാവി ചിത്രാ മാധവന്‍ എന്നിവര്‍ പങ്കെടുത്തു.

Test User: