മഴയില്‍ ബൈക്കില്‍ സഞ്ചരിച്ച് നടുറോഡില്‍ സോപ്പ് തേച്ച് കുളിച്ച യുവാക്കള്‍ പിടിയില്‍. കൊല്ലം ഭരണിക്കാവില്‍ ആണ് സംഭവം. സിനിമാപറമ്പ് സ്വദേശികളായ അജ്മല്‍,ബാദുഷ എന്നിവരാണ് പിടിയിലായത്.
ഇവര്‍ക്കെതിരെ കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. കനത്ത മഴയില്‍ തിരക്കേറിയ ഭരണിക്കാവ് ടൗണിലൂടെ ഇവര്‍ ദേഹത്ത് സോപ്പ് തേച്ച് അര്‍ദ്ധനഗ്‌നാരായി ബൈക്കോടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
ഇതോടെ ശാസ്താം കോട്ട പോലീസ് യുവാക്കളെ കണ്ടുപിടിച്ച് കേസെടുത്ത് പിഴ അടച്ച് വിട്ടയച്ചു.
അതേസമയം കളികഴിഞ്ഞ് വരുന്നതിനിടയില്‍ കനത്ത മഴയായിരുന്നുവെന്നും അതിനാലാണ് ടീഷര്‍ട്ട് ഊരി കുളിച്ചത് എന്നുമാണ് യുവാക്കളുടെ പ്രതികരണം.