കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് മരവിപ്പിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഉത്തരവ്.
കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഈ മാസം 31 നകം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അടക്കം നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.