X

ജൂണില്‍ ലഭിച്ചത് 39 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴ

തിരുവനന്തപുരം: ജൂണില്‍ ലഭിച്ചത് കഴിഞ്ഞ 39 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂലൈ മധ്യത്തോടെ കേരളത്തില്‍ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ജൂലൈ എട്ടിനകം മണ്‍സൂണ്‍ സംസ്ഥാനത്ത് തിരിച്ചെത്തുമെന്നും ജൂലൈ പകുതി മുതല്‍ കനത്ത മഴ പെയ്യുമെന്നുമാണ് പ്രതീക്ഷ.

408.44 മില്ലിമീറ്ററാണ് ജൂണില്‍ ലഭിച്ച മഴ. ഇത് സാധാരണയുള്ള 643 മില്ലിമീറ്ററിനേക്കാള്‍ 36 ശതമാനം കുറവാണ്. അതേസമയം, 2013 ജൂണ്‍ ആണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച വര്‍ഷം. 1042.7 മി.മീ.

ഈ വര്‍ഷത്തില്‍ മിക്കവാറും എല്ലാ ജില്ലകളിലും നേരിയ മഴ ലഭിച്ചു. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്തും (55 ശതമാനം) പാലക്കാടും (50 ശതമാനം) ആണ്.

web desk 1: