ആലുവയില്‍ കുട്ടിയെ ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാവാത്തതില്‍ മാപ്പ് പറഞ്ഞ് കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് മാപ്പു പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് പുറത്തുവന്നത്.
കുട്ടിയെ ജീവനോടെ മാതാപിതാക്കള്‍ക്ക് എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി പ്രതിയെ അറസ്റ്റ് ചെയ്തു എന്നും പോസ്റ്റില്‍ പറയുന്നു.
പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് പൊതുജനമധ്യത്തില്‍ നിന്ന് ഉയരുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ സുധാകരനുമടക്കം പോലീസിനെതിരെ ശക്തമായി പ്രതിഷേധിച്ച് രംഗത്ത് വന്നു.