തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ 13ന് പെട്രോള്‍ പമ്പുടമകള്‍ ആഹ്വാനം ചെയ്തിരുന്ന പണിമുടക്ക് പിന്‍വലിച്ചു. 24 മണിക്കൂര്‍ അടച്ചിട്ടുള്ള സമരത്തില്‍ നിന്ന് പിന്മാറിയെന്ന് പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
ഇന്ധനവില ദിവസേന മാറ്റുന്ന രീതിയില്‍ സുതാര്യത ഉറപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പെട്രോളിയം ഡീലേര്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.
രാജ്യത്തുടനീളം 54,000ത്തില്‍ അധികം പമ്പുകള്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് കഴിഞ്ഞ ഏഴാം തീയതി പെട്രോളിയം ഡിലേഴ്സിന്റെ സംയുക്ത സംഘടനയായ യൂണൈറ്റഡ് പെട്രോളിയം ഫ്രണ്ട് അറിയിച്ചിരുന്നത്. എണ്ണകമ്പനികളുമായി ധാരണയുള്ള കരാര്‍ നടപ്പാക്കുക, അന്യായമായ പിഴകള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സമരം