പാലാ: കോട്ടയത്ത് പാലായില്‍ ഭര്‍ത്താവിന്റെ മുന്നിലിട്ട് യുവതിയെ അയല്‍വാസിയായ കാമുകന്‍ വെട്ടിക്കൊന്നു. പാലാ കടപ്ലാമറ്റം സ്വദേശി കുഞ്ഞുമോളാണ് (44)മരിച്ചത്. കൊലപാതകത്തിനുശേഷം കാമുകന്‍ സിബി (42) ആത്മഹത്യ ചെയ്തു. ഇരുവരും തമ്മിലുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്നു ഉച്ച കഴിഞ്ഞായിരുന്നു സംഭവം.
ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് കുഞ്ഞുമോളുടെ വീട്ടില്‍ സിബിയെത്തിയത്. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം ഒടുവില്‍ കയ്യാങ്കളിയിലേക്ക് നീങ്ങി. പിടിച്ചുമാറ്റാനെത്തിയ ഭര്‍ത്താവിനെ തളളി താഴെയിട്ടശേഷം കുഞ്ഞുമോളെ സിബി വെട്ടിവീഴ്ത്തുകയായിരുന്നു. അതിനുശേഷം സമീപത്തെ തോട്ടത്തിലേക്ക് സിബി ഓടിക്കയറി. അവിടെ വച്ച് കൈ ഞരമ്പ് മുറിച്ചശേഷം ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.