X

പുലികളാണ് പറങ്കികള്‍

2016 ലായിരുന്നു അവസാന യൂറോ. അന്നത്തെ ആതിഥേയര്‍ ഫ്രാന്‍സ്. അന്റോണിയോ ഗ്രീസ്മാനും പോള്‍ പോഗ്ബയുമെല്ലാം കത്തിയ ടീം. കലാശപ്പോരാട്ടത്തില്‍ പ്രതിയോഗികള്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍. സ്റ്റഡെ ഡി ഫ്രാന്‍സില്‍ തിങ്ങി നിറഞ്ഞ ഗ്യാലറിയെ സാക്ഷി നിര്‍ത്തി നടന്ന മല്‍സരത്തില്‍ എല്ലാവരും സാധ്യത കല്‍പ്പിച്ചത് ആതിഥേയര്‍ക്ക്. 98 ലെ ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സ് സ്വന്തമാക്കിയതിന് ശേഷം സ്വന്തം കാണികള്‍ മറ്റൊരു വലിയ കിരീടം സ്വപ്‌നം കണ്ട രാത്രി. നിശ്ചിത സമയത്ത് ഗോളുകളില്ല. പക്ഷേ ചാമ്പ്യന്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ പരുക്കുമായി പുറത്ത്. വെയില്‍സിനെതിരായ സെമിയില്‍ തകര്‍പ്പനൊരു ഗോള്‍ നേടിയ ശേഷം ഫൈനലില്‍ തന്റെ രാജ്യത്തിന് വന്‍കരാ കിരീടം സമ്മാനിക്കാന്‍ കച്ചക്കെട്ടിയിറങ്ങിയ സി.ആര്‍ പുറത്ത് പോയിട്ടും പറങ്കിസംഘം വഴങ്ങിയില്ല. മല്‍സരം അധിക സമയത്തേക്ക്. 109-ാം മിനുട്ടില്‍ ഇദറിന്റെ കാലുകളില്‍ നിന്ന് വന്ന് പന്ത് ഫ്രാന്‍സിന്റെ വലയില്‍ കയറുന്നു. അടുത്ത പതിനൊന്ന് മിനുട്ടില്‍ പോര്‍ച്ചുഗീസ് പ്രതിരോധം പൊരുതി നില്‍ക്കുന്നു. അവര്‍ േജതാക്കളാവുന്നു-ആ രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ വന്‍കരാ കിരീടം. പരുക്കിലും റൊണാള്‍ഡോ മൈതാനം നിറഞ്ഞ് ഓടുന്ന ആഹ്ലാദ മുഹൂര്‍ത്തം.

ആ നേട്ടത്തിന് അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു. മറ്റൊരു യൂറോ എട്ട് ദിവസം അരികെ നില്‍ക്കുമ്പോള്‍ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ തന്നെയാണ് നിലവിലെ ചാമ്പ്യന്മാര്‍ എന്ന പട്ടവുമായി പോര്‍ച്ചുഗല്‍ വരുന്നത്. സൂപ്പര്‍ താരത്തിന്റെ അവസാന യൂറോയായിരിക്കുമിത്. കിരീടം നിലനിര്‍ത്തുന്നതിനൊപ്പം അദ്ദേഹത്തെ കാത്ത് വലിയ റെക്കോര്‍ഡുമുണ്ട്. ആറ് ഗോളുകല്‍ കൂടി സ്‌ക്കോര്‍ ചെയ്യാനായാല്‍ രാജ്യാന്തര ഫുട്‌ബോളില്‍ ഉയര്‍ന്ന ദേശീയ ഗോള്‍ നേട്ടക്കരാനായി അദ്ദേഹത്തിന് മാറാം. മുന്‍ ഇറാനിയന്‍ നായകന്‍ അലി ദായിയുടെ നാമധേയത്തിലാണ് ഇപ്പോള്‍ ആ റെക്കോര്‍ഡ്. 109 ഗോളുകളാണ് അദ്ദേഹം സ്‌ക്കോര്‍ ചെയ്തത്. 103 ലാണ് നിലവില്‍ സി.ആറിന്റെ റെക്കോര്‍ഡ്. ആറാം യൂറോ കളിക്കുന്ന സി.ആറിന് പക്ഷേ ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. ഗ്രൂപ്പ് എഫില്‍ ജര്‍മനി, ഫ്രാന്‍സ്, ഹംഗറി എന്നിവരാണ് പ്രതിയോഗികള്‍.

പോര്‍ച്ചുഗല്‍ ചാമ്പ്യന്മാരായ യൂറോയില്‍ മൂന്ന് ഗോളുകളായിരുന്നു സി.ആറിന്റെ സമ്പാദ്യം. റഷ്യന്‍ ലോകകപ്പില്‍ പ്രി ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും നാല് ഗോളുകള്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. 36 ന്റെ കരുത്തില്‍ ഇത്തവണ അദ്ദേഹം കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാല്‍ അത് ടീമിന് ഉണര്‍വാകും. ഇത്തവണ ശക്തമാണ് ടീം. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളില്‍ അരങ്ങ് തകര്‍ക്കുന്ന ജാവോ ഫെലിക്‌സ്, ബെര്‍നാര്‍ഡോ സില്‍വ, ബ്രൂണോ ഫെര്‍ണാണ്ടസ്, റൂബന്‍ ഡയസ്, ഡിയാഗോ ജോട്ട എന്നിവരെല്ലാം ടീമിലുണ്ട്. ലിവര്‍പൂള്‍ നിരയില്‍ സ്ഥിരക്കാരനാണ് ജോട്ട. കോച്ച് ജുര്‍ഗന്‍ ക്ലോപ്പയുടെ മുഖ്യ ആയുധങ്ങളില്‍ ഒരാള്‍. ദേശീയ സംഘത്തില്‍ ഇതിനകം കളിച്ച 12 മല്‍സരങ്ങളില്‍ നിന്നായി ആറ് ഗോളുകള്‍ സ്വന്തമാക്കിയ താരം. പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി സംഘത്തില്‍ റൂബന്‍ ഡയസ് കോച്ച് പെപ് ഗുര്‍ഡിയോളയുടെ പ്രധാന ആയുധമായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നായകനായിരുന്നു യൂറോപ്പ ഫൈനലില്‍ ബ്രൂണോ ഫെര്‍ണാണ്ടസ്. ടീമിന്റെ സ്‌പോട്ട് കിക്ക് വിദഗ്ധന്‍. സ്പാനിഷ് ലാലഗയില്‍ റയല്‍ മാഡ്രിഡിനെയും ബാര്‍സിലോണയെയ പിറകിലാക്കി കിരീടം സ്വന്തമാക്കിയ അത്‌ലറ്റികോ മാഡ്രിഡ് സംഘത്തിലെ ശക്തനാണ് ജാ

Test User: