X

ഒരു നിലയുള്ള ക്ലിഫ് ഹൗസില്‍ പുതിയ ലിഫ്റ്റ്; 25.50 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയാനായി 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവിറക്കി. കഴിഞ്ഞ ദിവസമാണ് ലിഫ്റ്റ് നിര്‍മ്മാണത്തിന് തുക അനുവദിച്ചു കൊണ്ട് ഉത്തരവിറക്കിയത്.

ഒരു നില കയറാനാണ് ഇത്രയും വലിയ തുക ചെലവഴിച്ച് ലിഫ്റ്റ് പണിയുന്നത്. പാസഞ്ചര്‍ ലിഫ്റ്റ് ആണ് പണിയുന്നത്.
നേരത്തെ ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിര്‍മ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചത് ഏറെ വിവാദമായിരുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയാനുള്ള തീരുമാനം.

Test User: