X
    Categories: tech

ദിവസം 1ജിബി ഉപയോഗിക്കാനാകാതെ വരിക്കാര്‍; കേരളത്തിലെ വേഗതയേറിയ നെറ്റവര്‍ക്ക് ഇതാണ്

രാജ്യത്തെ മിക്ക ടെലികോം സേവനദാതാക്കളും കുറഞ്ഞ നിരക്കില്‍ ദിവസവും രണ്ടും മൂന്നും ജിബി ഡേറ്റ നല്‍കുന്നുണ്ട്. എന്നാല്‍, ഇതില്‍ 500 എംബി പോലും മിക്കവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വാസ്തവം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനുമൊക്കെ നിരവധി പേരാണ് ടെലികോം കമ്പനികളുടെ വയര്‍ലെസ് നെറ്റിനെ ആശ്രയിക്കുന്നത്. എന്നാല്‍, വൈകുന്നേരങ്ങളിലൊക്കെ മിക്ക നെറ്റ്‌വര്‍ക്കുകളും ഡൗണാണ്.

കേരളത്തിലെ ഏറ്റവും വേഗം കൂടിയ 4ജി സേവനം റിലയന്‍സ് ജിയോയാണെന്ന് ടെലികോം റഗുലേറ്ററി അതോറിട്ടി (ട്രായ്) കണക്കുകള്‍ വ്യക്തമാക്കുന്നത്. ആറുമാസത്തെ ഡേറ്റയില്‍ നിന്നുള്ളതാണ് ഈ കണക്ക്.

കഴിഞ്ഞ ആറു മാസത്തിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ ശരാശരി വേഗം 11.6 എംബിപിഎസാണ്. എയര്‍ടെല്ലിന്റെ വേഗം കേവലം 6.8 എംബിപിഎസാണ്. വോഡഫോണ്‍ 5.4 എംബിപിഎസ്, ഐഡിയ 7.6 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍.

ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ നെറ്റ്‌വര്‍ക്ക് വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പ് ലഭ്യമാണ്. രാജ്യത്തെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള ഡേറ്റാ കൈമാറ്റ വേഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ ട്രായിക്കു ലഭിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ ട്രായിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Test User: