മലപ്പുറം: ലക്ഷദ്വീപ് ജനതയുടെ സ്വത്വത്തെയും, സംസ്‌കാരത്തെയും, രാഷ്ട്രീയത്തെയും വളരെ ഭീകരമായാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ നേതൃത്വത്തില്‍ കൈകാര്യം ചെയ്യുന്നത്.
മത്സ്യ തൊഴിലാളികളുടെ ജീവനോപാധി തകര്‍ത്തു, ജില്ലാ ഭരണകൂടത്തിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കി, മാംസാഹാരം നിരോധിച്ചു,
ടൂറിസം മേഖലയില്‍ ജോലി ചെയത ലക്ഷദ്വീപ് നിവാസികളായ 196 പേരെ പിരിച്ചു വിട്ട് വലിയ അക്രമസഹചര്യങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിനെ കൊണ്ടുപോവുകയാണ്.
ലക്ഷദ്വീപ് ജനതയെ അഭയാര്‍ത്ഥികളാക്കി മാറ്റി കോര്‍പ്പറേറ്റ് വത്കരണത്തിനും, ഗുജറാത്ത് ലോബിയുടെ കസിനോ വ്യവസായങ്ങള്‍ക്കും വഴി തുറക്കാനുള്ള ആദ്യ പടികളാണ് നടന്നുകൊണ്ടിരിക്കുന്നത്.
മദ്യം ലഭിക്കാത്ത ആ മണ്ണില്‍ പുതുതായി മദ്യശാലകളും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു ഒരു സമൂഹത്തിന്റെ പതനമാണ് കണ്മുന്നില്‍ കാണുന്നത് എന്നും
ഈ അനീതിക്കെതിരെ കേരളം ശകതമായ ശബ്ദം ഉയര്‍ത്തണമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ആവിശ്യപ്പട്ടു.