X

മന്ത്രി കടകംപള്ളിയുടെ ചൈനാ സന്ദര്‍ശനം തടഞ്ഞ സംഭവം; വിവരാവകാശ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദര്‍ശനം തടഞ്ഞ സംഭവത്തില്‍ വിവരാവകാശ റിപ്പോര്‍ട്ട് പുറത്ത്.

മന്ത്രിക്ക് യാത്രക്കുള്ള അനുമതി നിഷേധിച്ചതിനുകാരണം തേടി ആര്‍.ടി.ഐ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് വിശദീകരണം കിട്ടിയത്.
്മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദര്‍ശനം ദേശീയ താല്‍പര്യത്തിന് വിരുദ്ധമാകുമെന്നതിനാലെന്ന് അനുമതി തടഞ്ഞതെന്നാണ് വിവരാവകാശ റിപ്പോര്‍ട്ടിലുള്ളത്.

ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു ടൂറിസം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് അനുമതി ചോദിച്ചത്. വിദേശ സന്ദര്‍ശനത്തിന് അനുമതി നല്‍കുന്നതും നിഷേധിക്കുന്നതും വിദേശകാര്യ മന്ത്രാലയമാണ്.
അനുമതി ചോദിക്കുന്ന വ്യക്തി പങ്കെടുക്കേണ്ട പരിപാടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വശങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം വിദേശകാര്യ മന്ത്രാലയം തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ഇതില്‍ തീരുമാനമുണ്ടാവുക. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ മന്ത്രിയുടെ സന്ദര്‍ശനം രാജ്യതാല്‍പര്യത്തിന് വിരുദ്ധമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ടാണ് വിവരാവകാശ നിയമപ്രകാരം ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

അതേസമയം മന്ത്രി പങ്കെടുക്കേണ്ട പരിപാടിക്ക് നിലവാരമില്ലാത്തതിനാല്‍ അനുമതി നിഷേധിച്ചെന്നായിരുന്നു നേരത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗിന്റെ വിശദീകരണം.

chandrika: