X

‘കേരളം മിനി പാക്കിസ്ഥാന്‍, പ്രിയങ്കക്ക് വോട്ടുചെയ്തത് കേരളത്തിലെ തീവ്രവാദികള്‍’; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് നിതേഷ് റാണ

കേരളം മിനി പാക്കിസ്ഥാനെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് നിതേഷ് റാണ. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് കേരളത്തിലെ തീവ്രവാദികളാണെന്നും റാണെ ആരോപിച്ചു. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് അതുകൊണ്ടാണെന്നും പുണെയില്‍ നടന്ന പൊതുയോഗത്തില്‍ റാണെ പറഞ്ഞു.

‘കേരളം ഒരു മിനി പാകിസ്താനാണ്. അതിനാലാണ് രാഹുല്‍ ഗാന്ധിയും സഹോദരിയും അവിടെ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങളാകാന്‍ തീവ്രവാദികള്‍ അവര്‍ക്ക് വോട്ട് ചെയ്യുന്നു’ -നിതേഷ് റാണെ പറഞ്ഞു.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും സമാന പരാമര്‍ശം നടത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് ജയിച്ചത് മുസ്‌ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെ ആണെന്നാണ് വിജയരാഘവന്‍ ആരോപിച്ചിരുന്നത്. സ്രി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ വര്‍ഗീയ പ്രസ്താവന.

മുമ്പും നിതേഷ് റാണെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പള്ളിയില്‍ കയറി ആളുകളെ കൊല്ലുമെന്നും പരസ്യപ്രസ്താവന നടത്തിയിരുന്നു. വിദ്വേഷ പ്രസ്താവന നടത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

webdesk17: