കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുകളുണ്ട്. ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റിലാണ് ഒഴിവ്. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. പുരുഷന്മാര്‍ അപേക്ഷിച്ചാല്‍ മതി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 19.
താഴെപ്പറയുന്ന മുന്‍ഗണനാവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.
1. കെഎംഎംഎല്‍ പ്രോജക്ട് സൈറ്റില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍.
2. കെഎംഎംഎല്‍ന് വേണ്ടി സ്ഥലം എടുക്കപ്പെട്ടവര്‍.
3. സമീപപ്രദേശത്തുള്ള പഞ്ചായത്തില്‍പെട്ടവരും കെഎംഎംഎല്‍ന്റെ കോണ്‍ട്രാക്ട് സൈറ്റില്‍ ജോലി ചെയ്തിട്ടുള്ളവരും.
4. അപ്രന്റിസ് ആക്ട് പ്രകാരം കെഎംഎംഎല്ലില്‍ അപ്രന്റിസ്ഷിപ്പ് കഴിഞ്ഞവര്‍.
തസ്തിക, യോഗ്യത എന്നിവ ചുവടെ.
1) പ്രോസസ് എന്‍ജിനീയര്‍: കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം.
2) ഇന്‍സ്ട്രമെന്റേഷന്‍ എന്‍ജിനീയര്‍: ഇന്‍സ്ട്രമെന്റേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം.
3) സേഫ്റ്റി ഓഫിസര്‍: ഏതെങ്കിലും എന്‍ജിനീയറിങ് വിഭാഗത്തില്‍ ബിരുദം/ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഡിപ്ലോമ/സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം.
4) പ്രോസസ് ഓപറേറ്റര്‍: കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ/ബിഎസ്‌സി കെമിസ്ട്രി.
5) ജൂനിയര്‍ അനലിസ്റ്റ്: കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ/ബിഎസ്‌സി കെമിസ്ട്രി.
6) ടെക്‌നീഷ്യന്‍ വെല്‍ഡര്‍: വെല്‍ഡര്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്.
7) ടെക്‌നീഷ്യന്‍ ഇലക്ട്രീഷ്യന്‍: ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
8) ടെക്‌നീഷ്യന്‍ ഫിറ്റര്‍: ഫിറ്റര്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്.
9) ടെക്‌നീഷ്യന്‍ കം മെഷിനിസ്റ്റ്: മെഷിനിസ്റ്റ്/ടര്‍ണര്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്.
10) ടെക്‌നീഷ്യന്‍(ഇന്‍സ്ട്രമെന്റഷേന്‍): ഇന്‍സ്ട്രമെന്റേഷന്‍/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ.
11) ടെക്‌നീഷ്യന്‍(സ്‌പോഞ്ച് ഹാന്‍ഡ്‌ലിങ്): മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
12) ഖലാസി: എട്ടാം ക്ലാസ് ജയം. എസ്എസ്എല്‍സി ജയിച്ചവര്‍ക്കു മുന്‍ഗണന, ആറു വര്‍ഷം പ്രവൃത്തിപരിചയം
പ്രായം: 36 വയസു കവിയരുത്. 2018 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും.
ശമ്പളം: സീരിയല്‍ നമ്പര്‍ 1–3: 21900.
4–12: 16200 രൂപ.
അപേക്ഷിക്കേണ്ട വിധം: അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അയയ്ക്കണം.
കവറിനു പുറത്ത് Application for the Post of…. എന്ന് ബാധകമായത് എഴുതണം.
വിലാസം: The General Manager(P&A/EDP), The Kerala Minerals and Metals Ltd., PB No.4, Sankaramangalam,Chavara P.O, Kollam-691583.
വിശദവിവരങ്ങള്‍ക്ക്: www.kmml.com