X

കേരള മീഡിയ അക്കാദമിയുടെ ഏറ്റവും മികച്ച എഡിറ്റോറിയലിനുള്ള അവാര്‍ഡ് കെ സി റിയാസിന്

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ഏറ്റവും മികച്ച മുഖ പ്രസംഗത്തിനുള്ള വി കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് യുവ പത്രപ്രവര്‍ത്തകനും തത്സമയം ചീഫ് സബ് എഡിറ്ററുമായ കെ.സി റിയാസിന്. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ് എന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അറിയിച്ചു.

‘അസ്വാഭാവിക മാറ്റങ്ങളുും പ്രളയാനന്തര കരുതലും എന്ന എഡിറ്റോറിയലാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രബന്ധ രചനക്ക് സംസ്ഥാന തലത്തില്‍ ഇതിനു മുമ്പ് മൂന്ന് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കേരള ഭൂഷണം കോഓര്‍ഡിനേറ്റിങ് എഡിറ്ററായിരിക്കെ 2015ല്‍ കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും മികച്ച കവറേജിനുള്ള സര്‍ക്കാര്‍ പുരസ്‌ക്കാരം നേടിയിരുന്നു.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറാണ്. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ട്രഷറര്‍, ജോ.സെകട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത കക്കാട് സ്വദേശിയാണ്. കക്കാടന്‍ചാലില്‍ അബ്ദുറഹ്മാന്‍-ഖദീജ ദമ്പതികളുടെ അഞ്ചു മക്കളില്‍ രണ്ടാമനാണ്. മുസ്ഫിറയാണ് ഭാര്യ. നാസിഹ് അമീന്‍ (ജി.എം.യു.പി സ്‌കൂള്‍ ചേന്ദമംഗല്ലൂര്‍), നാബിഹ് അമീന്‍ (പ്രീപ്രൈമറി സ്‌കൂള്‍ കക്കാട്) എന്നിവര്‍ മക്കളാണ്.

 

web desk 1: