കേരള മാപ്പിള കലാ അക്കാദമി ചെയർമാനും മുസ്‍ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്റർ അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 1.30ന് മലപ്പുറം കാരാട് ജുമാ മസ്ജിദിലും ഖബറടക്കം ഉച്ചയ്ക്ക് 2.30ന് ആക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും നടക്കും. എം.എസ്.എഫ് ഹരിത നേതാവ് പി.എച്ച് ആയിശാ ബാനു മകളാണ്.