പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രത്തില്‍ ഒന്നോ രണ്ടോ വോട്ടുചെയ്ത് എന്‍ഡ് ബട്ടണ്‍ അമര്‍ത്താതെ വോട്ടര്‍മാര്‍ പോയാല്‍ വലയുന്നത് പോളിങ് ഓഫീസര്‍മാര്‍. ഗ്രാമപ്പഞ്ചായത്തിലുള്ള വോട്ടര്‍മാര്‍ക്ക് മൂന്നുവോട്ടുണ്ട്. മൂന്ന് വോട്ടും രേഖപ്പെടുത്തിയാല്‍ മാത്രമേ ബീപ് ശബ്ദം വന്ന് വോട്ടുകള്‍ രേഖപ്പെടുത്തുകയുള്ളൂ.
അപ്പോഴേ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാകൂ. മൂന്നുവോട്ടും ചെയ്തവര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യമില്ല. ഏതെങ്കിലും ഒന്നോ രണ്ടോ വോട്ട് ചെയ്യാതിരുന്നാല്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തണം. ഇല്ലെങ്കില്‍ എന്‍ഡ് ബട്ടണ്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ അമര്‍ത്തി അടുത്തയാള്‍ക്ക് വോട്ട് ചെയ്യാന്‍ വോട്ടിങ് യന്ത്രം സജ്ജീകരിക്കണം.
പ്രിസൈഡിങ് ഓഫീസര്‍ക്ക് എന്‍ഡ് ബട്ടണ്‍ അമര്‍ത്താന്‍ ബൂത്തിലെ ഏജന്റുമാരോട് സമ്മതംതേടണം. വോട്ടുചെയ്തത് ഏതുസ്ഥാനാര്‍ത്ഥിക്കാണെന്നുനോക്കാതെ എന്‍ഡ് ബട്ടണ്‍ അമര്‍ത്തണമെന്നാണ് നിര്‍ദേശം. ഒരു ബാലറ്റ് യൂണിറ്റില്‍ 15 സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ഏറ്റവും താഴെ എന്‍ഡ് ബട്ടണുമാണുണ്ടാവുക.