തിരുവനന്തപുരം : ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ യാത്രയ്ക്കായി പോലീസ് പാസ്സ് നിര്‍ബന്ധമാക്കി.പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് വൈകുന്നേരം മുതല്‍ നിലവില്‍ വരും. കേരള പോലീസിന്റെ വെബ്‌സൈറ്റുവഴി ആയിരിക്കും ഇതിനുള്ള സൗകര്യമൊരുക്കുക. സ്‌പെഷ്യല്‍ ബ്രാഞ്ച് ആയിരിക്കും അപേക്ഷ പരിശോധിച്ച് യാത്രാ അനുമതി നല്‍കുക. യാത്രാനുമതി ലഭിക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ അനുമതിപത്രം ലഭ്യമാകും.
ഓണ്‍ലൈന്‍ പാസ്സിനായുള്ള അപേക്ഷ പൂരിപ്പിക്കുമ്പോള്‍ എന്തെല്ലാം വിവരങ്ങള്‍ രേഖപ്പെടുത്തണം.
പേര്
സ്ഥലം
യാത്രയുടെ ഉദ്ദേശലക്ഷ്യം
ഫോണ്‍ നമ്പര്‍
ആര്‍ക്കെല്ലാം പാസ് അനുവദിക്കും
മരണവീട്ടില്‍ പോകുന്നവര്‍
ആശുപത്രി ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍
അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോകുന്നവര്‍
ദിവസ വേതനക്കാര്‍, വീട്ടുജോലിക്ക് പോകുന്നവര്‍
അവശ്യ സേവന വിഭാഗത്തില്‍ പെടുന്നവര്‍ക്ക് പാസ്സില്ലാതെ യാത്ര ചെയ്യാം. സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. പോലീസിന്റെ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതുവരെ സത്യപ്രസ്താവന കയ്യില്‍ വച്ച് ആളുകള്‍ക്ക് യാത്ര ചെയ്യാം.