കോഴിക്കോട് വടകര മാര്‍ക്കറ്റ് റോഡിന് സമീപം ന്യൂ ഇന്ത്യ ഇടവഴിയിലെ വിനായക ട്രേഡേഴ്‌സ് ഉടമയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര പുതിയാപ്പ സ്വദേശി രാജന്‍ (62) ആണ് മരിച്ചത്.
മോഷണത്തിനിടയുള്ള കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. രാജന്റെ മോതിരം, ബാഗ്, സ്വര്‍ണ്ണമാല എന്നിവ മോഷണം പോയിട്ടുണ്ട്. കഴുത്തിലും മുഖത്തും വിരലുകളും പരിക്കേറ്റ പാടുകള്‍ ഉണ്ട്. ബൈക്കും കാണനില്ല.
കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് സംഭവം. പതിവ് സമയം കഴിഞ്ഞിട്ടും വീട്ടിലെത്താത്തത് വീട്ടുകാര്‍ അന്വേഷിച്ച് കടയിലെത്തിയപ്പോഴാണ് നിലത്ത് വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.