ചാന്‍സിലര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ചാന്‍സിലര്‍ പിള്ളേര് കളിക്കുന്നുവെന്ന് എന്ന് പറഞ്ഞ് കോടതി ഉന്നതസ്ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തരത്തിലല്ലാ പെരുമാറേണ്ടത് എന്ന് ഓര്‍മിപ്പിച്ചു.
കേരള സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്. വ്യക്തിയെ ഇഷ്ടമല്ലെന്ന് കരുതി പ്രീതി പിന്‍വലിക്കാനാവില്ല എന്നും കോടതി പറഞ്ഞു.
സര്‍വകലാശാല സെനറ്റിനെയും കോടതി വിമര്‍ശിച്ചു. വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് കോടതിക്ക് ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ നാളെയും വാദം തുടരും.