എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് കലോത്സവത്തിനെത്തുന്ന കുട്ടികള്‍ക്ക് മേയ്ക്കപ്പിട്ടുകൊടുക്കുമ്പോള്‍ രഞ്ചു ഉള്ളില്‍ പെണ്ണിന്റെ സ്്വപ്‌നങ്ങള്‍ പേറി നടന്ന ആണ്‍കുട്ടിയായിരുന്നു . അവനില്‍ നിന്നു അവളിലേക്കുള്ള ദൂരം കടന്ന് വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂരില്‍ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തിയപ്പോള്‍ രൂപമാറ്റം സംഭവിച്ച് പെണ്ണായിരുന്നു. ട്രാന്‍സ്‌ജെന്ററായ കേരളത്തിലെ ആദ്യത്തെ മേക്കപ്പ് ആര്‍ടിസ്റ്റാണ് രഞ്ചു രഞ്ചിമാട്.
കൊല്ലം പൂന്തലത്താലം ഗ്രാമത്തില്‍ ജനിച്ച രഞ്ചുവിനെ ആര്‍ടിസ്റ്റായ ആര്‍.എല്‍.വി ഉണ്ണികൃഷ്ണന്‍ മേയ്ക്കപ്പ് സഹായിയായി ജോലി നല്‍കി. തന്റെ വഴി ഇതാണെന്ന് തിരിച്ചറിഞ്ഞ രഞ്ചിമയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു.മലയാളം തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിതെന്നിന്ത്യയിലെ അഞ്ചുഭാഷകളിലെ സിനിമ മേഖലയില്‍ തിരക്കുള്ള മെയ്ക്കപ്പ് ആര്‍ടിസ്റ്റാണ് രഞ്ചു ഇപ്പോള്‍, മമത മോഹന്‍ദാസ്, പ്രിയാമണി, രമ്യനമ്പീശന്‍, ഭാവന തുടങ്ങിയവരുടെയും മേയ്ക്കപ്പ് ആര്‍ടിസ്റ്റ് രഞ്ചുവാണ്. പ്രവാസി മലയാളി മേക്കപ്പ് ആര്‍ടിസ്റ്റ്, പോപ്പുലര്‍ മേക്കപ്പ് ആര്‍ടിസ്റ്റ്, കേരള റോട്ടറി ക്ലബ് അവാര്‍ഡ്, കേരള പോപ്പുലര്‍ മേക്കപ്പ് ആര്‍ടിസ്റ്റ് അവാര്‍ഡ് തുടങ്ങിയ അവാര്‍ഡും ഇതിനകം ലഭിച്ചു.
കലോത്സവമെന്ന ഗൃഹാതുരമായ ഓര്‍മകള്‍ അയവിറക്കാന്‍ തൃശൂരിലെത്തിയ രഞ്ചു, പ്രാരാബ്ധങ്ങള്‍ക്കു നടുവിലും കലയെ ഉപാസിക്കുന്ന ആലപ്പുഴ വടുതല ജമാഅത്ത് ഹയര്‍സെക്കന്ററി പ്ലസ് വണ്‍വിദ്യാര്‍ത്ഥിയായ ചന്ദനരാജേന്ദ്രനു മേക്കപ്പിടാന്‍ വേണ്ടിയാണ് എത്തിയത്. എസ്.എസ്.എല്‍.സിക്കു ശേഷം പതിനാറാമത്തെ വയസ്സില്‍ ഇഷ്ടിക ജോലി, ട്യൂഷന്‍ ക്ലാസെടുക്കല്‍, അടുക്കളപ്പണി, തട്ടുകടയില്‍ ജോലി തുടങ്ങിയ ജോലിചെയ്താണ് ഇഷ്ടപ്പെട്ട മേഖലയായ മെയ്ക്കപ്പിലെക്ക് കാലെടുത്തുവെക്കുന്നത്. പിന്നീട് നിരവധി അവസരങ്ങാണ് രഞ്ചുവിനെ തേടിയെത്തിയത്. ഇതിനിടയിലാണ് പെണ്‍കുട്ടി നാടോടിനൃത്തത്തില്‍ മത്സരിച്ച ചന്ദന എ ഗ്രേഡ്് നേടി.മേളയില്‍ പങ്കെടുക്കാന്‍ പണമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷം മുമ്പ് നടി മഞ്ചു വാര്യര്‍ ചന്ദനക്ക് സഹായം നല്‍കി. മൂന്ന് വര്‍ഷമായി എല്ലാ മാസവും ചന്ദനയെത്തേടി ഈ സഹായമെത്തുന്നുണ്ട്. തൃശൂരില്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ പതിനഞ്ചായിരം രൂപയാണ് നല്‍കിയത്.എട്ടാം ക്ലാസ് മുതല്‍ സംസ്ഥാന കലോത്സവത്തിവെ വിജയിയാണ് ചന്ദന. അമ്മ സന്ധ്യ രാജേന്ദ്രനില്‍ നിന്ന് നൃത്തത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. മഞ്ചു വാര്യറെയടക്കം പരിശീലിപ്പിച്ച ഗീത ടീച്ചറുടെ അടുത്ത് പരിശീലനം സിദ്ധിച്ചു.ആര്‍.എല്‍.വി ആനന്ദിന്റെ അടുത്ത് നിന്ന് ഭരനാട്യവും പഠിച്ചു.