X

കേരളം അനുഭവിക്കുന്നത് സര്‍ക്കാര്‍ ഇല്ലായ്മ: ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കേരളം അനുഭവിക്കുന്നത് സര്‍ക്കാര്‍ ഇല്ലായ്മയാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കാപട്യം നിറഞ്ഞ പാര്‍ട്ടിയാണ് സി.പി.എമ്മെന്നും വി ഡി സതീശന്‍ പറഞ്ഞു. പത്ത് വര്‍ഷം മുന്‍പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സീ പ്ലെയിന്‍ ലാന്‍ഡ് ചെയ്യിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്നും അനുവദിക്കില്ലെന്നുമാണ് സി.പി.എം അന്ന് പറഞ്ഞതെന്നും എന്നാല്‍ ഇപ്പോള്‍ അതേ പദ്ധതി ഏറ്റെടുക്കുന്ന സി.പി.എമ്മിന്റെ നടപടി കാപട്യമാണെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

പൊലീസില്‍ ആര്‍.എസ്.എസിന്റെ കടന്നുകയറ്റമെന്നു പറഞ്ഞ സി.പി.ഐ നേതാവ് ആനിരാജയെ സിപിഎം അപമാനിച്ചെന്നും സതീശന്‍ പറഞ്ഞു. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരടിക്കുമ്പോള്‍ സിവില്‍ സര്‍വീസില്‍ അച്ചടക്കം ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും നഅദ്ദേഹം വ്യക്തമാക്കി.

ജനകീയ പ്രശ്നങ്ങളിലും പൊതുവിഷയങ്ങളിലും ഭരണത്തിലും പ്രതിഫലിക്കുന്ന വാക്കാണ് സര്‍ക്കാര്‍ ഇല്ലായ്മയെന്നും മുഖ്യമന്ത്രിയുടെ വകുപ്പ് പോലും ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് വി ഡി സതീശന്‍ പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി കുടുംബത്തിനൊപ്പമാണ് പാര്‍ട്ടിയെന്ന് പറയുമ്പോഴാണ് പാര്‍ട്ടി ഗ്രാമത്തില്‍ പ്രതിയെ സി.പി.എം ഒളിപ്പിച്ചതെന്നും വി ഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു.

കുഴല്‍പ്പണ ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നാണംകെട്ട് നില്‍ക്കുന്നതിനാലാണ് കോണ്‍ഗ്രസും കുഴല്‍പ്പണക്കാരാണെന്നു വരുത്തി തീര്‍ക്കാന്‍ മന്ത്രി എം.ബി രാജേഷ് ശ്രമിച്ചതെന്നും എം.ബി രാജേഷ് ഫോണില്‍ വിളിച്ചതു കൊണ്ടാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയാതെയും വനിതാ ഉദ്യോഗസ്ഥര്‍ ഇല്ലാതെയും അര്‍ദ്ധരാത്രിയില്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറിയില്‍ റെയ്ഡിന് എത്തിയതെന്നും വി ഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു.
പ്രതികരിച്ചു.

 

 

 

 

webdesk17: