കൊച്ചി: കേരളത്തിന്റെ ആതുരസേവന മേഖലയ്ക്ക് അഭിമാനമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ. ജി എന്‍ രമേഷിനെ രാജ്യത്തെ ഏറ്റവും മികച്ച ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റായി തെരഞ്ഞെടുത്തു. ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ഇക്കണോമിക് ടൈംസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്കുള്ള ആദരത്തിന്റെ ഭാഗമായാണ് ഡോ. ജി എന്‍ രമേഷിനെ തേടി അംഗീകാരമെത്തിയത്. ഇന്‍സ്‌പൈറിങ്ങ് ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് 2022 എന്ന വിഭാഗത്തിലാണ് ഡോ. ജി എന്‍ രമേഷ് അംഗീകാരത്തിന് അര്‍ഹനായത്.
ഉദരരോഗ ചികിത്സാ രംഗത്ത്
അതിനൂതനമായ ആശയങ്ങൾ അവതരിപ്പിക്കുന്നതിലും, തേർഡ് സ്പേസ് എൻഡോസ്കോപ്പി തുടങ്ങിയ അത്യാധുനിക ചികിത്സ രീതികളിൽ കൈവരിച്ച നേട്ടവുമാണ്
ഡോ. ജി എന്‍ രമേഷിനെ അംഗീകാരത്തിന് അര്‍ഹനാക്കിയത്. ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ ഹയാത്ത് റിജന്‍സിയില്‍ വെച്ച് നടന്ന ഇക്കണോമിക് ടൈംസ് ഡോക്ടേഴ്‌സ് ഡേ കോണ്‍ക്ലേവില്‍ വെച്ച് ഡോ. ജി എന്‍ രമേഷ് അംഗീകാരം ഏറ്റുവാങ്ങി.