ഈ വര്‍ഷം നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളവും. ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പരാമര്‍ശം.
ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്ത് ലണ്ടനും, രണ്ടാം സ്ഥാനത്ത് ജപ്പാനിലെ മൊറിയോകയും, മൂന്നാം സ്ഥാനത്ത് നവാജോ ട്രൈബര്‍ പാര്‍ക്ക് മോണ്യുമെന്റ് വാലിയും നാലാം സ്ഥാനത്ത് സ്‌കോട്ട്ലന്‍ഡിലെ കില്‍മാര്‍ട്ടിന് ഗ്ലെനും അഞ്ചാം സ്ഥാനത്ത് ന്യൂസീലന്‍ഡിലെ ഓക്ക്ലന്‍ഡുമാണ്.
ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടംനേടിയ ഏക സംസ്ഥാനമാണ് കേരളം. കുമരകം, മറവന്‍തുരുത്ത് എന്നീ പ്രദേശങ്ങളെ കുറിച്ചുള്ള പ്രത്യേക പരാമര്‍ശവും ലേഖനത്തില്‍ നല്‍കിയിട്ടുണ്ട്. കടല്‍ത്തീരങ്ങള്‍, കായലുകള്‍, രുചികരമായ പാചകരീതികള്‍ തുടങ്ങി സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ എന്നിവയ്ക്ക് പ്രസിദ്ധമാണ് കേരളം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെല്ലാം പുറമേ ഹില്‍ സ്റ്റേഷനുകള്‍, വ്യാപാര നഗരങ്ങള്‍, ഗ്രാമങ്ങള്‍ തുടങ്ങിയ വിനോദസഞ്ചാരികളെ ശ്രദ്ധ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകള്‍ കേരളത്തില്‍ലുണ്ട്.