കെ റെയില്‍ സിലവര്‍ ലൈന്‍ പദ്ധതി അനുവദിക്കില്ലെന്ന അവകാശവാദം വീണ്ടും ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സ്വന്തം ധാര്‍ഷ്ട്യത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ കേരളം മുഖ്യമന്ത്രി പിണറായി വിജയന്റെ തറവാട്ട് സ്വത്തല്ലെന്ന് പറഞ്ഞ സുധാകരന്‍ സി.പി.എം എന്നത് നിറം മാറുന്ന ഓന്തിനെ പോലെയാണെന്നും പറഞ്ഞു. സി.പി.എമ്മിന് വര്‍ഗീയതക്കെതിരെ സംസാരിക്കാന്‍ അവകാശമില്ലെന്നും പിണറായി വിജയന്‍ ബിജെപിയുടെ വോട്ട് വാങ്ങിയാണ് ജയിച്ചതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പിണറായിക്ക് ആ നന്ദി ഇപ്പോഴും അവരോടുണ്ടെന്നും കോണ്‍ഗ്രസ്സിനല്ലാതെ വര്‍ഗീയതയെ നേരിടാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.