X

വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് കൂട്ടുന്നു; വ്യവസായ-വാണിജ്യ മേഖലയില്‍ വര്‍ദ്ധനയില്ല

തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് 30 പൈസ കൂട്ടുന്നു. ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്ന പുതിയ നിരക്ക് റെഗുലേറ്ററി കമ്മിഷന്‍ ഉടന്‍ പ്രഖ്യാപിക്കും. അതേസമയം വ്യവസായ-വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നിരക്ക് കൂട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ആറായിരത്തിലേറെപ്പേര്‍ക്ക് സൗദന്യ നിരക്കില്‍ നല്‍കുമെന്നാണ് സൂചന. കൂടാതെ നെല്‍കൃഷിക്ക് ജലസേചനത്തിന് നല്‍കുന്ന കുറഞ്ഞ വൈദ്യുതി നിരക്ക്, ഏലം, കാപ്പി, ഇഞ്ചി തുടങ്ങിയ എല്ലാ വിളകള്‍ക്കും ബാധമാക്കും.

ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരുടെ വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 30 പൈസ കൂട്ടാനാണ് തീരുമാനം. 100 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് രണ്ടുമാസത്തേക്കുള്ള വൈദ്യുത ബില്ലില്‍ 60 രൂപമുതല്‍ 80 രൂപവരെ കൂടാനാണ് സാധ്യത. അതേസമയം നിലവില്‍ ആയിരം വാട്ട് കണക്ടഡ് ലോഡിന് താഴെയുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള 40 യൂണിറ്റ് സൗജന്യം തുടരും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകളില്‍ 2.90 രൂപ സാധാരണ നിരക്കിലുള്ള വൈദ്യുതി 150 യൂണിറ്റ് വരെ ഒന്നരരൂപയ്ക്കു താഴെ നല്‍കാനാണ് തീരുമാനം.

chandrika: