കൊച്ചി: ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യക സമയനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് കേരള ഹൈക്കോടതി. ഭരണഘടനപരമായ അവകാശങ്ങള്‍ സ്ത്രിക്കും പുരുഷനും തുല്യമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹോസ്റ്റലുകള്‍ ജയിലുകള്‍ അല്ലെന്ന് ഓര്‍മപ്പെടുത്തി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ സമയനിയന്ത്രണം ഏര്‍പ്പെടുത്തിയതിന് എതിരായി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരമാര്‍ശം. ഹര്‍ജിയില്‍ ഇപ്പോഴും വാദം തുടരുകയാണ്.
ഇത് ഹോട്ടല്‍ അല്ലെന്നും ഇവിടെ നൈറ്റ് ലൈഫ് അനുവദിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ സര്‍വകലാശാല അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു.
സ്ത്രികള്‍ക്കെല്ലാം 25 വയസ്സ് തികയുമ്പോഴാണ് പക്വത വരുന്നതെന്നും അതുവരെ അവര്‍ക്ക് പൂര്‍ണ സ്വതന്ത്ര്യം അനുവദിക്കരുതെന്നുമാണ് സര്‍വകലാശാല സത്യവാങ്മൂലത്തില്‍ പറയുന്നത്.
ഹൈക്കോടതി പുറത്തുവിട്ട പുതിയ ഉത്തരവു പ്രകാരം ആണ്‍പെണ്‍ ഭേദമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് രാത്രി 9.30ന് ശേഷവും ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതാണ് ഉത്തരവ്.
രാത്രി 9.30ന് ശേഷം ആവശ്യമുണ്ടെങ്കില്‍ ഹോസ്റ്റലില്‍ നിന്നും അനുമതിയോടു കൂടി പുറത്തിറങ്ങാനാകുമൊയെന്ന ചോദ്യത്തിന് അടിയന്തര ആവശ്യമുണ്ടെങ്കില്‍ വാര്‍ഡന്റെ അനുമതിയോടെ പുറത്തുപോകാന്‍ അനുവദിക്കുന്നുണ്ടെന്നാണ് ആരോഗ്യ സര്‍വകലാശാല അറിയിച്ചത്.