X

മീഡിയ വണ്‍ സംപ്രേഷണ വിലക്ക് ശരിവെച്ച കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഏറെ നിരാശാജനകം; ഇ ടി മുഹമ്മദ് ബഷീര്‍ എംപി

മീഡിയ വണ്‍ സംപ്രേഷണ വിലക്ക് ശരിവെച്ച കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഏറെ നിരാശാജനകമെന്ന്
മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇടി മുഹമ്മദ് ബഷീര്‍ എംപി.

എന്താണ് ആരോപിക്കപ്പെട്ട കുറ്റം എന്നുപോലും വെളിപ്പെടുത്താതെയാണ് ഈ വിധി .മീഡിയ വണ്‍ നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും, നീതി പുലരും വരെ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും കൂടെയുണ്ടാകും ഇടി മുഹമ്മദ് ബഷീര്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് (ചൊവ്വ) രാവിലെയോടെയാണ് ്‌സംപ്രേക്ഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയവണ്‍ ചാനലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. മീഡിയവണ്‍ ചാനലിലെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ആണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

സംഭവത്തില്‍ സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ മീഡിയവണ്‍ ഡിവിഷന്‍ ഹൈക്കോടതി ബെഞ്ചിനെ സമീപിക്കും. കോടതി വിധിക്ക് പിന്നാലെ മീഡിയവണ്‍ സംപ്രേഷണം താല്‍ക്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ട്.

Test User: