കൊച്ചി: സ്വാശ്രയ കേസില്‍ സര്‍ക്കാറിന് തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി കരാറില്‍ ഏര്‍പ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇന്റര്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി തല്‍കാലികമായി ഫീസ് നിശ്ചയിക്കാന്‍ ഫീസ് നിര്‍ണയ സമിതിക്ക് അധികാരമില്ലെന്നും പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ കൃതമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരമായ ഫീസ് നിശ്ചയിച്ച് പ്രവേശനം നടത്തണം. സ്വാശ്രയ മെഡിക്കല്‍ ഫീസ് നവംബര്‍ 15ന് മുമ്പ് മാനേജുമെന്റുകള്‍ നിശ്ചയിച്ച് റെഗുലേറ്ററി കമ്മീഷനെ അറിയിക്കണം ഇതിന്‍ മേല്‍ ഫെബ്രുവരി 15നകം സമിതി തിരുമാനം കൈക്കൊള്ളണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഒരു കലണ്ടര്‍ കോടതി നിശ്ചയിട്ടുണ്ട്.
ഫീസ് നിയന്ത്രിക്കുന്നതിനല്ലെ രാജേന്ദ്രബാബു കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും രാജേന്ദ്രബാബു കമ്മീഷന് ഫീസ് നിര്‍ണയിക്കാന്‍ അധികാരമുണ്ടോ പിന്നെ ജംബോ കമ്മിറ്റിയുടെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. ഈ വര്‍ഷത്തെ പ്രവേശന നടിപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ അതില്‍ ഇനി ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു.