X

സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്; നൈറ്റ് കര്‍ഫ്യൂവും വര്‍ക് ഫ്രം ഹോമും പരിഗണനയില്‍

തിരുവനന്തപുരം: കോവിഡിന്റെ അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. രാത്രികാല കര്‍ഫ്യൂ നടപ്പാക്കാക്കുന്നതും വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരുന്നതും പരിഗണനയിലാണ്.

പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് ഇത്തരത്തില്‍ കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അന്തിമ തീരുമാനം ഇന്ന് 3.30 ഓടെ ചേരുന്ന ഉന്നത തല യോഗത്തിലുണ്ടാകും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും.

ഈ യോഗത്തിന് മുമ്പായി ചീഫ് സെക്രട്ടറി പോലീസ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് നൈറ്റ് കര്‍ഫ്യൂവടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന പോലീസ് ശുപാര്‍ശ ചെയ്തത്.

web desk 1: