ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 1270ല്‍ എത്തിയപ്പോള്‍ കേരളം ഇതില്‍ മൂന്നാം സ്ഥാനത്ത്. കേരളത്തിലുള്ളത് 109 രോഗികളാണ്. ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ 450 ഉം രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 320ഉം ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകളിലും വര്‍ദ്ധനവുണ്ടായി. 16,764 പേര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 220 പേര്‍ മരണപ്പെടുകയും ചെയ്തു.അതേസമയം കഴിഞ്ഞ ദിവസം രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൈജീരിയയില്‍ നിന്ന് മഹാരാഷ്ട്രയിലെത്തിയ 52 വയസുകാരനായിരുന്നു മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ആദ്യ പരിശോധനയില്‍ പുറത്ത് വന്ന വിവരം. തുടര്‍ന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് സാമ്പിള്‍ അയച്ചതിന് പിന്നാലെയാണ് ഒമിക്രോണാണ് മരണ്കാരണമെന്ന് വ്യക്തമായത്.