X

പനിയില്‍ വിറങ്ങലിച്ച് കേരളം; ഇന്ന് പനി ബാധിച്ച് അഞ്ച് മരണം; 103 ഡെങ്കിപ്പനി കേസുകള്‍

വീണ്ടും പനിപ്പേടിയില്‍ വിറച്ച് കേരളം. ഇന്ന് 5 പനിമരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1മരണം ഡെങ്കിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. എച്ച്1എന്‍1 ബാധിച്ച് ഒരാള്‍, എലിപ്പനി ബാധിച്ച് ഒരാള്‍ എന്നിങ്ങനെയാണ് മരണം. ഒരാള്‍ മരിച്ചത് ജപ്പാന്‍ ജ്വരം ബാധിച്ചാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. പേ വിഷബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ഇന്നലെ കളമശ്ശേരിയില്‍ മരിച്ച 27 വയസുള്ള യുവാവിന്റെ മരണമാണ് പേവിഷ മരണം എന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പോത്തന്‍കോട് 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ജപ്പാന്‍ ജ്വരം ബാധിച്ച് എന്ന് സംശയം.

webdesk13: