ധൂര്‍ത്തടി നിര്‍ത്താതെ സര്‍ക്കാര്‍ ; പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത് ഒരു കോടി ചെലവഴിച്ച്

തിരുവനന്തപുരം: പ്രളയദുരിതത്തവും സാമ്പത്തിക ഞെരുക്കത്തിനുമിടെ ഒരു കോടിയോളം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കി സര്‍ക്കാര്‍. വിവാദം ഭയന്ന് കഴിഞ്ഞ മാസം നടത്തേണ്ടിയിരുന്ന പരിപാടി സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു.ആഗസ്റ്റ് 23 മുതല്‍ 25 വരെ നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തീയതി നീട്ടുകയായിരുന്നു. ഈ മാസം 27 മുതല്‍ 29 വരെയാണ് പരിശീലനം നടത്തുക. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് കാര്യക്ഷമത വര്‍ധിപ്പിക്കാനെന്ന പേരില്‍ ഉദ്യോഗസ്ഥരെ മുഴുവന്‍ മൂന്ന് ദിവസം തിരുവനന്തപുരത്ത് എത്തിച്ച് കോണ്‍ഫറന്‍സ് നടത്തുന്നത്.

പരിശീലനവും കാര്യക്ഷമത വര്‍ധിപ്പിക്കലും എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് എഞ്ചിനീയേഴ്‌സ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഹാള്‍, പന്തല്‍, ഭക്ഷണ ഇനത്തില്‍ മൊത്തം 69 ലക്ഷം രൂപയാണ് ചെലവാകുക. ആദ്യ ഗഡുവായി 45 ലക്ഷം രൂപ അനുവദിച്ചതായി ജോയിന്‍ സെക്രട്ടറി നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. മറ്റൊരു 30 ലക്ഷം രൂപ ടിഎഡിഎ, താമസ ഇനത്തില്‍ ചെലവിടേണ്ടിവരും. അങ്ങനെ ആകെ ഒരു കോടി രൂപയാണ് പരിശീലനത്തിന് ചെലവാകുക.

്ര

Test User:
whatsapp
line