ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുന്ന നിയമത്തിനായുള്ള ബില്‍ മറ്റന്നാള്‍ നിയമസഭയില്‍ അവതരിപ്പിക്കും. അന്ന് ബില്‍ സബ്ജക്റ്റ് കമ്മിറ്റിക്ക് വിടുകയും 12നോ 13നോ ബില്‍ സഭയില്‍ അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് തിരിച്ചയച്ചതിനാലാണ് സഭയില്‍ അവതരിപ്പിക്കേണ്ടിവന്നത്.
തനിക്കെതിരായ ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്കായി വിടുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നെങ്കിലും സഭാസമ്മേളനം നിശ്ചയിച്ചതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെടുകയായിരുന്നു. ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നെങ്കിലും യു.ഡി.എഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ല.15നാണ് സഭാസമ്മേളനം സമാപിക്കുന്നത്.