X
    Categories: MoreViews

ആ ചുമലുകള്‍ക്കുടമ ജൈസല്‍; ജെയ്‌സലിന്‌ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസ

ദുരന്തമുഖത്ത് രക്ഷാപ്രവത്തനം നടത്തിയ ജെയ്‌സലിന്‌ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രശംസ. സ്ത്രീകളടക്കമുള്ളവരെ തന്റെ പുറത്ത് ചവിട്ടി നിന്ന് ബോട്ടിലേക്ക് കയറാന്‍ സഹായിച്ച നീല ഷര്‍ട്ടുകാരനെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ദുരന്തമുഖത്ത് ചെറുപ്പക്കാര്‍ നടത്തുന്ന മാതൃകാരക്ഷാപ്രവര്‍ത്തനം നേരത്തെ തന്നെ പലരും വാഴ്ത്തിയിരുന്നു.


താനൂര്‍ സ്വദേശി ജൈസല്‍ കെ.പിയാണ് ഇപ്പോള്‍ താന്‍ പോലുമറിയാതെ സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബോട്ടിലേക്ക് കയറാന്‍ ബുദ്ധിമുട്ടേണ്ടി വന്ന സ്ത്രീകള്‍ക്ക് വെള്ളത്തില്‍ കുനിഞ്ഞ് ചവിട്ടിക്കയറാന്‍ പടവൊരുക്കുകയായിരുന്നു ജൈസല്‍. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജെയ്‌സലിനെ ഏവരും പ്രശംസിക്കുകയായിരുന്നു. മത്സ്യ ത്തൊഴിലാളിയായ ജെയ്‌സണ്‍ മലപ്പുറം ട്രോമ കെയറിന്റെ നേതൃത്വത്തിലാണ് ദുരന്തമുഖത്തെത്തിയത്. നൂറ്റിയമ്പത് പേരെയാണ് തൃശ്ശൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ജെയ്‌സണും സംഘവും ജീവിതത്തിലേക്ക് തിരികെ കൂട്ടിക്കൊണ്ട് വന്നത്.

chandrika: