റാന്നി: റാന്നി താലൂക്കില്‍ പലഭാഗത്തായി കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയതായി വിവരം. ഇവരെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിച്ചു. ഇതോടെ റാന്നിയില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. ജില്ലയില്‍ ഇന്നത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തിരുവല്ല താലൂക്ക് കേന്ദ്രീകരിച്ചാകും നടക്കുക. പെരിങ്ങര,നിരണം,കുറ്റൂര്‍ വില്ലേജുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. എഴുപതു ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തന രംഗത്തുള്ളത്. കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും രക്ഷിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.