വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ. മത്സ്യത്തൊഴിലാളികള്‍ പോലീസ് സ്റ്റേഷന്‍ വളഞ്ഞു. 5 മത്സ്യത്തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ മത്സ്യത്തൊഴിലാളികള്‍ വളഞ്ഞിരിക്കുന്നത്. കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ സ്റ്റേഷന്‍ പരിസരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ അടക്കം നിരവധിപേര്‍ മുദ്രാവാക്യവും വിളിക്കുന്നുണ്ട്.
കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വെറുതെ വിടണം എന്നാണ് ആവശ്യം. രണ്ടു പോലീസ് ജീപ്പുകള്‍ മറിച്ചിട്ടതായും വിവരങ്ങള്‍ പുറത്തുവരുന്നു.