തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം ഇന്ന് വൈകുന്നേരം നടക്കും.
മികച്ച ചിത്രത്തിനായി കടുത്ത മത്സരം നടക്കുമ്പോള്‍ അവസാന റൗണ്ടില്‍ മഹേഷിന്റെ പ്രതികാരം, കാട് പൂക്കുന്നനേരം, മാന്‍ഹോള്‍, പിന്നെയും, അയാള്‍ ശശി,ഗപ്പി, കിസ്മത്ത്, കമ്മട്ടിപ്പാടം,കറുത്ത ജൂതന്‍ എന്നീ ചിത്രങ്ങളാണുള്ളത്. മികച്ച നടനായി വിനായകന്‍ എത്തുന്നതിനാണ് സാധ്യത. വിനായകനെ കൂടാതെ ദിലീപും മോഹന്‍ലാലും, ഫഹദ് ഫാസിലും, ശ്രീനിവാസനും അവസാന റൗണ്ടിലുണ്ട്. മികച്ച നടിക്കുള്ള പുരസ്‌ക്കാരത്തിന് കാവ്യ മാധവനും റിമ കല്ലിങ്കലും സുരഭിയും മത്സരിക്കുന്നു. മികച്ച സംവിധായികയായി വിധുവിന്‍സെന്റിനെ (മാന്‍ഹോള്‍)തിരഞ്ഞെടുക്കുമെന്നാണ് സൂചന. സംവിധായകരായ പ്രിയനന്ദനന്‍, സുന്ദര്‍ദാസ്, സുദേവന്‍, തിരക്കഥാകൃത്ത് പി.എഫ് മാത്യൂസ്, നടി ശാന്തികൃഷ്ണ, ഗായകന്‍ വി.ടി മുരളി, സൗണ്ട് ഡിസൈനര്‍ അരുണ്‍ നമ്പ്യാര്‍, നിരൂപക ഡോ മീന.ടി.പിള്ള, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹഷ് പഞ്ചു എന്നിവരാണ് ജൂറി അംഗങ്ങള്‍. ഇന്ന് വൈകുന്നേരം അഞ്ചിന് മന്ത്രി ഏ.കെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുക.
മികച്ച നടന്‍ വിനായകനോ?; സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം വൈകുന്നേരം നടക്കും
Tags: kerala film awards-2017