കൊച്ചി: കേരള ധീവരമഹാസഭ, ബി.ഡി.ജെ.എസ് വിട്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി (ഡി.എല്‍.പി) എന്ന് പേരിട്ട പാര്‍ട്ടിയുടെ പ്രഥമ കണ്‍വന്‍ഷന്‍ ഏപ്രില്‍ എട്ടിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. ബി.ഡി.ജെ.എസ് ഈഴവപാര്‍ട്ടിയായാണ് പ്രവര്‍ത്തിക്കുന്നതെന്നും അവരുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുകയാണെന്നും മഹാസഭ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ധീവരര്‍ക്ക് രാജഭരണകാലത്ത് കിട്ടിയ ആനുകൂല്യങ്ങള്‍ പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. വോട്ടുവാങ്ങിയ ശേഷം എല്ലാവരും വഞ്ചിക്കുകയാണ്. അവകാശങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയപാര്‍ട്ടികളുടെ പുറകെ പോയിട്ട് കാര്യമില്ലെന്നും രാഷ്ട്രീയമായി ശക്തരാകുകയാണ് പോംവഴിയെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.