കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടിച്ചുരുക്കി വീണ്ടും അയച്ചു. 30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കാത്തവര്‍ ഇടം പിടിച്ചതിനെ തുടര്‍ന്ന് പട്ടിക കേന്ദ്രം മടക്കിയതോടെയാണിത്.
പൊലീസ് മേധാവി നിയമനത്തിനായി സംസ്ഥാനം അയച്ച 12 പേരുടെ പട്ടികയാണ് കേന്ദ്രം നേരത്തെ മടക്കി അയച്ചത്.മൂന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കിയുള്ള പുതുക്കിയ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രത്തിന് കൈമാറി. 30 വര്‍ഷം പൂര്‍ത്തിയാകാത്തവരുടെ പേരുകള്‍ ഉള്‍പ്പെട്ടതിനാലായിരുന്നു നടപടി.
തുടര്‍ന്നാണ് മൂന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കി പുതുക്കിയ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്.