സംസ്ഥാനത്തെ രണ്ട് വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ഡല്‍ഹി സ്വദേശികളായ രോഹിത് കുമാര്‍ ശര്‍മ, കൃഷന്‍ കുമാര്‍, ബിഹാര്‍ സ്വദേശി സാകേന്ദ്ര പാസ്വാന്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്.ഇപ്പോൾ നടപടി നേരിട്ട മൂന്നുപേരെയും കള്ളക്കടത്തുകാരുമായി ബന്ധപ്പെടുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനും ഡല്‍ഹി സ്വദേശിയുമായ രാഹുല്‍ പണ്ഡിറ്റിനെ മൂന്നുവര്‍ഷംമുമ്പ് പുറത്താക്കിയിരുന്നു.പ്രധാനമായും കരിപ്പൂർ, കണ്ണൂര്‍ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് രോഹിത് കുമാർ ശർമ്മയും, കൃഷൻ കുമാറും സാകേന്ദ്ര പാസ്വാനും ജോലിചെയ്തിരുന്നത്.