X

സംസ്ഥാനത്ത് ഒക്ടോബര്‍ അവസാനത്തോടെ കോവിഡ് രോഗികള്‍ ഇരുപതിനായിരം കടക്കും; മുന്നറിയിപ്പുമായി ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമെന്ന് ഐഎംഎ. ഈ മാസം അവസാനത്തോടെ രോഗികളുടെ എണ്ണം
ഇരുപതിനായിരം കടക്കുമെന്നും ഐഎംഎ മുന്നറിയിപ്പില്‍ പറയുന്നു. നിരോധനാജ്ഞക്ക് പകരം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടെതെന്നും ഐഎംഎ വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ പ്രതിദിനവര്‍ധന പതിനൊന്നായിരം കടന്നിരുന്നു. ഇന്നലെമാത്രം 11,755 പേര്‍ക്കാണ് രോഗം സ്ഥീകരിച്ചത്. ഇതോടെ ഇന്നലെ രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള സംസ്ഥാനമായി കേരളം മാറി.

ഇന്നലെ 10,471 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 952 പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലായിരുന്നു.

Test User: