X

കേരളത്തിലെ കോളേജുകളില്‍ ഇനി പ്രൊഫസര്‍മാരും, ഉത്തരവിറക്കി

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ഇനി പ്രൊഫസര്‍മാരും. പ്രഫസര്‍ തസ്തിക അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുവരെ സര്‍വകലാശാലകളിലും ഗവ. എയ്ഡഡ് കോളജുകളിലും മാത്രമേ പ്രഫസര്‍ പദവി അനുവദിച്ചിരുന്നുള്ളൂ.

2018 ലെ യുജിസി ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും ഗവേഷണ മാനദണ്ഡങ്ങള്‍ക്കും വിധേയമായി കോളജ് അധ്യാപകര്‍ക്ക് പ്രഫസര്‍ പദവി അനുവദിക്കാനാണ് തീരുമാനം. 2018 ജൂലൈ 18 മുതല്‍ പ്രൊഫസര്‍ പദവി അനുവദിക്കണമെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഉത്തരവിറക്കിയത്.

ഇതുവരെ ഏതാനും ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് കോളജ് അധ്യാപകര്‍ക്ക് നേരത്തെ പ്രൊഫസര്‍ സ്ഥാനമുണ്ടായിരുന്നത്. പ്രഫസര്‍ പദവി ലഭിക്കുന്നതോടെ ശമ്പളത്തില്‍ വര്‍ധനവ് വരും. 10 വര്‍ഷം പ്രൊഫസര്‍ പദവിയുള്ളവര്‍ക്കേ വൈസ് ചാന്‍സിലറാകാനാവൂ. ഇനി മുതല്‍ 10 വര്‍ഷം പ്രൊഫസറായി സര്‍വീസുണ്ടെങ്കില്‍ കോളജ് അധ്യാപകര്‍ക്കും വിസിയാകാന്‍ യോഗ്യത ലഭിക്കും.

 

Test User: