X

കേരളീയം: തലസ്ഥാനത്ത് ആഘോഷം; സെക്രട്ടറിയേറ്റ് കാലി

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ പേരില്‍ കാലിയായി തലസ്ഥാനത്തെ സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് കേരളീയത്തിന്റെ സംഘാടനത്തിലും മറ്റും സജീവമായതോടെയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിശ്ചലമായത്.

ഇടത് സര്‍വീസ് സംഘടനകളാണ് കേരളീയം പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തന്നെ സെക്രട്ടറിയേറ്റിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഫയല്‍ നീക്കവും നിലച്ച.ു ഇന്നലെയാകട്ടെ ഒട്ടുമിക്ക ഓഫീസുകളിലും ഒഴിഞ്ഞ കസേരകളാണ് കാണാനായത്. നിയമസഭാ സെക്രട്ടറിയേറ്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പുസ്തകോത്സവത്തിന്റെ ഭാഗമായി സദസ്സിലെ അംഗബലം വര്‍ദ്ധിപ്പിക്കാന്‍ നാലു വേദികളിലായി ജീവനക്കാരെ വിന്യസിച്ചിരിക്കുകയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ 12 വേദികളിലായി ആഘോഷപൂര്‍വ്വം നടത്തുന്ന കേരളീയം പരിപാടിയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍, ശോഭന അടക്കമുള്ള താരങ്ങളെ അണി നിരത്തി ചൊവ്വാഴ്ച മെഗാ ഇവന്റാണ് നടത്തിയത്. ചുരുക്കത്തില്‍ അടുത്ത ചൊവ്വാഴ്ച മാത്രമേ സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയിലാകൂ.

 

webdesk11: